Type Here to Get Search Results !

Bottom Ad

പിഎ ഇബ്രാഹിം ഹാജി ദാനവും സ്‌നേഹവും കൊണ്ട് പ്രകാശം പരത്തിയ മനുഷ്യ സ്‌നേഹി: വിഡി സതീശന്‍


പള്ളിക്കര (www.evisionnews.in): ഡോ. പിഎ ഇബ്രാഹിം ഹാജി വ്യത്യസ്ത മേഖലകളില്‍ ജീവിതം അടയാളപ്പെടുത്തിയ പ്രതിഭയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പകരം വെക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു പിഎ ഇബ്രാഹിം ഹാജി. പള്ളിക്കര പൗരാവലി പള്ളിക്കര ഗവ. ഹയര്‍ സെക്കന്റ്‌റി സ്‌കൂളിന് മുന്‍വശമുള്ള പി.എ കോമ്പൗണ്ടില്‍ സംഘടിപ്പിച്ച പിഎ ഇബ്രാഹിം ഹാജി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദാനധര്‍മങ്ങള്‍ കൊണ്ടും സ്‌നേഹം കൊണ്ടും പ്രകാശം പരത്തിയ ഉന്നതമായ മനുഷ്യസ്‌നേഹിയെയാണ് ഇബ്രാഹിം ഹാജിയുടെ മരണത്തോടെ നമുക്ക് നഷ്ടമായത്. വ്യാവസായി രംഗത്ത് നിലകൊള്ളുമ്പോള്‍ തന്നെ വിദ്യാഭ്യാസ, സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ഒരു പിടി ആളുകള്‍ക്ക് തണലായി നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്- വി.ഡി സതീശന്‍ പറഞ്ഞു.

പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ അധ്യക്ഷത വഹിച്ചു. കെഇഎ ബക്കര്‍ സ്വാഗതം പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അനുസ്മരണ പ്രഭാഷണം നടത്തി. മുന്‍ കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി എംഎ ഫാത്മി വിശിഷ്ടാതിഥിയായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി, മുന്‍ എംഎല്‍എമാരായ കെപി കുഞ്ഞിക്കണ്ണന്‍, എംസി ഖമറുദ്ദീന്‍, കെ. കുഞ്ഞിരാമന്‍, ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍, ബിജെപി ജില്ലാ സെക്രട്ടറി എ. വേലായുധന്‍, മുസ്‌ലിം ലീഗ് കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറി മൂസാബി ചെര്‍ക്കള,

പള്ളിക്കര സംയുക്ത ജമാഅത്ത് പ്രസിഡന്റ് എഞ്ചിനീയര്‍ ബഷീര്‍, യഹ്‌യ തളങ്കര, എന്‍എ അബൂബക്കര്‍, ബാലകൃഷ്ണന്‍ പെരിയ, എംഎ ലത്തീഫ്, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, പികെ അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, കെ.എം സാലിഹ് മാസ്റ്റര്‍, ഹക്കീം കുന്നില്‍, കെകെ രാജേന്ദ്രന്‍, പിഎ അബൂബക്കര്‍, പിഎ ഹംസ അഡ്വ. കെ നാസര്‍, കെഎം അഷ്‌റഫ്, ടിഎ ഷാഫി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad