Type Here to Get Search Results !

Bottom Ad

ജിഫ്രി തങ്ങള്‍ക്കു ഭീഷണി: സര്‍ക്കാര്‍ ഗൗരവമായി കാണണം: കുമ്പോല്‍ തങ്ങള്‍


കുമ്പള (www.evisionnews.in): സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ക്കു വധഭീഷണിയുള്ള കാര്യം സര്‍ക്കാര്‍ അതീവ ഗൗരവമായി കാണണമെന്നും പോലീസ് സ്വമേധയാ കേസെടുത്തു ഭീഷണിപ്പെടുത്തിയവരെ എത്രയും വേഗം കണ്ടെത്തി അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുമ്പോല്‍ സയ്യിദ് കെ.എസ് അലി തങ്ങള്‍ ആവശ്യപ്പെട്ടു. സമുദായത്തിന്റെ നന്മയും മതമൈത്രിയും സമാധാനാന്തരീക്ഷവും ലാക്കാക്കി ഉചിതമായ തീരുമാനമെടുക്കുമ്പോള്‍ രാഷ്ട്രീയമായും അല്ലാതെയും ചിലര്‍ക്കുണ്ടാക്കുന്ന അസഹിഷ്ണുത പരിഹാസവും അസഭ്യ വര്‍ഷവും കടന്നു വധഭീഷണിയിലെത്തി നില്‍ക്കുന്നത് അങ്ങേയറ്റം ആപല്‍കരവും പ്രതിഷേധാര്‍ഹവുമാണ്. ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഈനീക്കത്തെ ശക്തമായി അപലപിക്കണമെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ക്കു സര്‍ക്കാര്‍ മതിയായ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും അലി തങ്ങള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad