ദേശീയം (www.evisionnews.in): 'ഭാര്യമാരുടെ അനുസരണക്കേട്'' എന്ന വിവാദ പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷാ ചോദ്യം പിന്‍വലിക്കുകയാണെന്ന് സിബിഎസ്ഇ പ്രഖ്യാപിച്ചു. ചോദ്യത്തിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ പാര്‍ലമെന്റില്‍ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ചോദ്യം പിന്‍വലിക്കുന്നത്. ഖണ്ഡിക ''മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചല്ല'', അത് ഒഴിവാക്കി; ചോദ്യത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കും നല്‍കുമെന്ന് സിബിഎസ്ഇ പ്രഖ്യാപിച്ചു. ചോദ്യത്തിനെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പാര്‍ലമെന്റില്‍ വിമര്‍ശനം ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി.
''ഭാര്യമാരുടെ വിമോചനം കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരം നശിപ്പിച്ചു'', ''ഭര്‍ത്താവിന്റെ വഴി സ്വീകരിച്ചാല്‍ മാത്രമേ കുട്ടികളെ അനുസരിപ്പിക്കാന്‍ അമ്മയ്ക്ക് കഴിയൂ'' എന്നിങ്ങനെയുള്ള വാചകങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ചോദ്യത്തില്‍ ഉണ്ട്. ''സ്ത്രീകള്‍ സ്വാതന്ത്ര്യം നേടുന്നതാണ് പലതരത്തിലുള്ള സാമൂഹികവും കുടുംബപരവുമായ പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം'' എന്നും ''ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ അനുസരിക്കാതിരിക്കുന്നതാണ്, കുട്ടികളും വേലക്കാരും അച്ചടക്കമില്ലാത്തവരാകുന്നതിന്റെ പ്രധാന കാരണം'' എന്നും ചോദ്യത്തിന്റെ മറ്റൊരു ഭാഗത്തില്‍ പറയുന്നു.
Post a Comment
0 Comments