തളങ്കര (www.evisionnews.in): കാസര്‍കോട് മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളിക്ക് വേണ്ടി ദീനാര്‍ നഗര്‍ ജംഗ്ഷനില്‍ പുതുക്കി നിര്‍മിക്കുന്ന പ്രധാന കവാടത്തിന്റെയും സമന്വയ വിദ്യാഭ്യാസ പ്രോത്സാഹനത്തിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് വേണ്ടി നിര്‍മിക്കുന്ന വനിതാ കോളജിന്റെയും പ്രവര്‍ത്തനോദ്ഘാടനം കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ നിര്‍വഹിച്ചു.
പ്രവേശന കവാടം മാലിക് ദീനാര്‍ പള്ളിയിലെത്തുന്ന വിശ്വാസികള്‍ക്കുള്ള സ്വീകരണ കവാടമാവുമെന്നും വനിതാ കോളജ് ആരംഭിക്കുന്നതോടെ സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിക്ക് കൂടുതല്‍ കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റ് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ജനറല്‍ സെക്രട്ടറി ടിഇ അബ്ദുല്ല, ട്രഷറര്‍ എന്‍എ അബൂബക്കര്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍,ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, പളളി കമ്മിറ്റി വൈസ് പ്രസിഡന്റ് കെഎ മുഹമ്മദ് ബഷീര്‍, സെക്രട്ടറിമാരായ കെഎം അബ്ദുല്‍ റഹ്‌മാന്‍, ടിഎ. ഷാഫി, കമ്മിറ്റി അംഗങ്ങളായ അസ്‌ലം പടിഞ്ഞാര്‍, കെഎച്ച് അഷറഫ്, എന്‍കെ. അമാനുല്ല, അഹ്‌മദ് ഹാജി അങ്കോല, പിഎ സത്താര്‍ ഹാജി, വെല്‍കം മുഹമ്മദ്, അക്കാദമി പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാരി ഹുദവി സംസാരിച്ചു.
Post a Comment
0 Comments