ദേശീയം (www.evisionnews.in): ഉത്തര്‍ പ്രദേശില്‍ സര്‍ക്കാര്‍ ഉദ്യോഗത്തിനായുളള പരീക്ഷയില്‍ കോപ്പിയടി ശ്രമം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. കടലാസ് കഷ്ണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹൈടെക്ക് രീതിയിലായിരുന്നു കോപ്പിയടി ശ്രമം. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് യുപി സബ് ഇന്‍സ്പെക്ടര്‍ പരീക്ഷയിലാണ് കോപ്പിയടിക്കാന്‍ ശ്രമിച്ചത്. വിഗ്ഗിനിടയില്‍ വയര്‍ലെസ് ഇയര്‍ഫോണ്‍ ഘടിപ്പിച്ചാണ് പരീക്ഷാര്‍ത്ഥി എത്തിയത്.
കോപ്പിയടിക്കാനായി എല്ലാവിധ സജ്ജീകരണങ്ങളോടെ എത്തിയെങ്കിലും പരീക്ഷാര്‍ത്ഥിയുടെ ശ്രമം പാളി. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിക്ക്പ്പെട്ടത്. യുവാവ് തലയില്‍ വെച്ച വിഗ്ഗിനടിയില്‍ സിമ്മും വയറുകളും ഘടിപ്പിച്ച്, ചെവിക്കുള്ളില്‍ പുറത്തു കാണാന്‍ കഴിയാത്ത രീതിയില്‍ ഇയര്‍ഫോണുകളും ധരിച്ചിരുന്നു.
Post a Comment
0 Comments