കാസര്‍കോട് (www.evisionnews.in): പീര്‍ മുഹമ്മദ് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ പ്രഗത്ഭനായ പാട്ടുകാരനാണെന്ന് കേരള മാപ്പിളകലാ അക്കാദമി ജില്ലാ കമ്മിറ്റി അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. ആലാപനത്തിലെ അക്ഷരശുദ്ധിയും തെളിവുള്ള ശബ്ദവും ഭാവപ്രകടനങ്ങളുമാണ് പീര്‍ മുഹമ്മദിന്റെ ആലാപനത്തെ വേറിട്ട തലത്തിലേക്ക് ഉയര്‍ത്തിയത്.
കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് വേദികളികളിലും ടിവി, റേഡിയോ കാസറ്റുകളില്‍ പാടി മാപ്പിളപ്പാട്ടിനെ ജനലക്ഷങ്ങളുടെ ഹൃദയത്തിലെത്തിച്ച പീര്‍ മുഹമ്മദ് മാപ്പിളപ്പാട്ട് ശാഖക്ക് വലിവ സംഭാവനകളാണ് നല്‍കിയതെന്നും യോഗം അനുസ്മരിച്ചു. തെരുവത്ത് ടി. ഉബൈദ് സാംസ്‌ക്കാരിക കേന്ദ്രത്തില്‍ നടന്ന സംഗമം കേരള മാപ്പിളകലാ അക്കാദമി സംസ്ഥാന സെക്രട്ടറി ആരിഫ് കാപ്പില്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് റഉഫ് ബാവിക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിഎ അഹമ്മദ് കബീര്‍ സ്വാഗതം പറഞ്ഞു. അബ്ദുല്ല പടന്ന അനുസ്മരണ പ്രഭാഷണം നടത്തി. ശാഫി ചേരൂര്‍ പീര്‍ മുഹമ്മദിന്റെ പാട്ടുകള്‍ ആലപിച്ചു. മുഹമ്മദലി മാസ്റ്റര്‍, എംഎ നജീബ്, യൂസഫ് മാസ്റ്റര്‍ കട്ടത്തടുക്കം മൂസ ബാസിത്ത്, ഇസ്മായില്‍ തങ്കയം, മുനീര്‍ മാസ്റ്റര്‍ പ്രസംഗിച്ചു.
Post a Comment
0 Comments