കാഞ്ഞങ്ങാട് (www.evisionnews.in): എണ്ണപ്പാറ കോളിയാറിലെ കരിങ്കല്‍ ക്വാറിയിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ക്വാറ തൊഴിലാളി പാല്‍കുളംകത്തതൊണ്ടിയിലെ പി. രമേശന്‍ (47) ആണ് മരിച്ചത്. സഹതൊഴിലാളികളായ പനയാര്‍കുന്നിലെ പ്രഭാകരന്‍ (46), കോളിയാറിലെസുമ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാറമടയിലെ കുഴിയില്‍ വെടിമരുന്ന് നിറക്കുന്നതിനിടയില്‍ഇടിയും മിന്നലേറ്റ് വലിയ ശബ്ദത്തോടെ പാറപൊട്ടി തെറിച്ച് കല്ലുകള്‍ ദേഹത്ത് പതിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ നാട്ടുകാര്‍ ഏറെ പ്രയാസപ്പെട്ടാണ്രമേശനെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തും മുമ്പേ മരണപ്പെട്ടിരുന്നു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.
Post a Comment
0 Comments