കാസര്‍കോട് (www.evisionnews.in): കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞിട്ടും ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദമായ ഓമൈക്രോണിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നു കര്‍ണാടകയിലേക്കുള്ള യാത്രക്കാര്‍ക്ക് വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ നടപടികളില്‍ ഇടപെണമെന്ന് ആവശ്യപ്പെട്ടു മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് കേരള ഗവര്‍ണറെയും മുഖ്യമന്ത്രിയെയും കണ്ടു നിവേദനം നല്‍കി.
കാസര്‍കോട്ടെ പ്രത്യേകിച്ച് മഞ്ചേശ്വരത്തെ ജനങ്ങള്‍ വിദ്യാഭ്യാസ- ആരോഗ്യ- വ്യാപാര ആവശ്യങ്ങള്‍ക്ക് കാലങ്ങളായി മംഗളൂരു നഗരത്തെയാണ് ആശ്രയിച്ച് വരുന്നത്. നിലവില്‍ വീണ്ടും ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയതോടെ ദിനേന മംഗളൂരുവില്‍ പോയി വരുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍, ഡയാലിസിസിനടക്കമുള്ള കാര്യങ്ങള്‍ക്ക് പോവുന്ന വൃക്ക, കാന്‍സര്‍ തുടങ്ങി മാരക രോഗികള്‍,ജോലി ആവശ്യത്തിന് പോവുന്ന തൊഴിലാളികള്‍,എയര്‍പോര്‍ട്ടിലേക്ക് പോവുന്ന യാത്രക്കാര്‍, വ്യാപാരികള്‍ തുടങ്ങിയവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
2020ല്‍ കോവിഡിന്റെ ആദ്യഘട്ടത്തില്‍ ഇതു പോലെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ 22 പേരാണ് വിദഗ്ദ ചികിത്സ കിട്ടാതെ മരണപെട്ടതെന്ന കാര്യവും എംഎല്‍എ ചൂണ്ടിക്കാട്ടി, സംസ്ഥാനത്തിനകത്തും പുറത്തേക്കുമുള്ള യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ പാടില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റ ഉത്തരവ് മാനിക്കാതെയാണ് കര്‍ണാടക സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും രണ്ട് ഡോസ് വാക്സിനെടുത്തവരെ പോലും അതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കാത്ത കര്‍ണാടക സര്‍ക്കാരിന്റെ നടപടി കാരണം ദുരിതത്തിലായ യാത്രക്കാരുടെ കാര്യത്തില്‍ അടിയന്തിരമായി ഇടപെണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
Post a Comment
0 Comments