കേരളം (www.evisionnews.in): കാലടി സര്‍വകാലാശാലയില്‍ ഡിഗ്രി തോറ്റിട്ടും പി.ജിക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളെ പുറത്താക്കി. ഡിഗ്രി ഒന്നാം സെമസ്റ്റര്‍ മുതല്‍ അഞ്ചാം സെമസ്റ്റര്‍ വരെ തോറ്റ എട്ട് പേരെയാണ് പുറത്താക്കിയത്. സംസ്‌കൃതം ന്യായത്തില്‍ ഡിഗ്രി ഒന്നും മൂന്നും അഞ്ചും സെമസ്റ്റര്‍ തോറ്റ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പി.ജിക്ക് പ്രവേശനം നല്‍കിയിട്ടുണ്ട്. വ്യാകരണത്തില്‍ ഒന്നും അഞ്ചും സെമസ്റ്റര്‍ തോറ്റ രണ്ട് കുട്ടികള്‍ക്കും സാഹിത്യത്തില്‍ നാലാം സെമസ്റ്റര്‍ തോറ്റ കുട്ടിക്കും പി.ജിക്ക് പ്രവേശനം നല്‍കിയിരുന്നു.
ബാച്ച്ലര്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍ ആറും ഏഴും എട്ടും സെമസ്റ്റര്‍ തോറ്റ കുട്ടിക്കും പി.ജി പ്രവേശനം കിട്ടി. സര്‍വകലാശാല ആസ്ഥാനത്തും തിരുവനന്തപുരം, ഏറ്റുമാനൂര്‍, കേന്ദ്രങ്ങളിലുമാണ് ചട്ടം ലംഘിച്ചുള്ള പ്രവേശനം നടന്നത്. സര്‍വകലാശാലയുടെ അന്തസ് താഴ്ത്തികെട്ടാനാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് സര്‍വലാശാല രജിസ്ട്രാര്‍ പറഞ്ഞിരുന്നത്.
Post a Comment
0 Comments