കേരളം (www.evisionnews.in): രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 1270 ആയപ്പോള്‍ അസുഖബാധയില്‍ കേരളം മൂന്നാമത്. 109 രോഗികളാണ് കേരളത്തിലുള്ളത്. ഏറ്റവും കൂടുതല്‍ രോഗികള്‍ മഹാരാഷ്ട്രയി (450)ലാണ്. രണ്ടാമത് ഡല്‍ഹി (320) യാണ്. കോവിഡ് കേസുകളിലും വന്‍ വര്‍ദ്ധനവുണ്ടായി. 16,764 പേര്‍ക്കാണ് അസുഖം ബാധിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 220 മരണവും നടന്നു. അതേസമയം, ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രി നിയന്ത്രണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.
രാത്രി 10 പുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് നിയന്ത്രണമുള്ളത്. ഇന്ന് മുതല്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കയ്യില്‍ കരുതണം. പുതുവത്സര ആഘോഷങ്ങളോ ആള്‍ക്കൂട്ടമോ ഇന്ന് രാത്രി 10 മണിക്ക് ശേഷം അനുവദിക്കില്ല. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവ ഉള്‍പ്പെടെ 10 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. ആരാധനാലയങ്ങള്‍ക്കും തിയറ്ററുകള്‍ക്കും രാത്രി 10 മണിക്കു ശേഷമുള്ള നിയന്ത്രണം ബാധകമാണ്. ശബരിമല, ശിവഗിരി തീര്‍ത്ഥാടകരെ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
Post a Comment
0 Comments