കേരളം (www.evisionnews.in): കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മലയാളികള്‍ മദ്യ നികുതിയായി സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കിയത് 46,546.13 കോടി രൂപ. വിവരാവകാശ പ്രവര്‍ത്തകനായ എം.കെ. ഹരിദാസിന് ടാക്സ് കമ്മീഷണറേറ്റ് നല്‍കിയ മറുപടിയിലാണ് വിവരങ്ങളുള്ളത്. അപ്പീല്‍ നല്‍കിയ ശേഷമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ ടാക്സ് കമ്മീഷണറേറ്റ് തയാറായത്.
2016 മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. 942,25,4.386 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും 422,38,6.768 ലിറ്റര്‍ ബിയറും 55,57.065 ലിറ്റര്‍ വൈനുമാണ് അഞ്ച് വര്‍ഷം കൊണ്ട് മലയാളികള്‍ കുടിച്ച് തീര്‍ത്തത്. കണക്കുകള്‍ പ്രകാരം പ്രതിമാസം മദ്യവില്‍പനയിലൂടെ സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിച്ചത് 766 കോടി രൂപയാണ്. ഒരുദിവസം ഏകദേശം 25.53 കോടി രൂപയോളം ലഭിക്കുന്നു. 2018-19ലും 2019-20ലുമാണ് മദ്യവില്‍പനയിലൂടെ സര്‍ക്കാരിന് നികുതി വരുമാനം കൂടുതല്‍ ലഭിച്ചത്.
Post a Comment
0 Comments