Type Here to Get Search Results !

Bottom Ad

ഡല്‍ഹിയില്‍ ആകെ കേസുകളില്‍ 46 ശതമാനവും ഒമൈക്രോണ്‍, സമൂഹ വ്യാപനമെന്ന് ആരോഗ്യമന്ത്രി


ദേശീയം (www.evisionnews.in):ഡല്‍ഹിയില്‍ ഒമൈക്രോണ്‍ സ്ഥിതി ആശങ്കാജനകം. തലസ്ഥാനത്ത് ഒമൈക്രോണ്‍ സമൂഹ വ്യാപനം സ്ഥിരീകരിച്ചതായി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ അറിയിച്ചു. യാത്രാ പശ്ചാത്തലം ഇല്ലാത്തവര്‍ക്കും രോഗം ബാധിക്കുന്നതായി കണ്ടെത്തിയട്ടുണ്ട്. സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളില്‍ 46 ശതമാനവും ഒമൈക്രോണ്‍ രോഗികളാണെന്ന് മന്ത്രി വ്യക്തമാക്കി.

ഡല്‍ഹിയില്‍ കോവിഡ് കേസികളില്‍ 89 ശതമാനമാണ് വര്‍ദ്ധനയുണ്ടായിരിക്കുന്നത്. യാതൊരു യാത്രകളും നടത്താത്തവര്‍ക്കും കോവിഡ് ബാധിക്കുന്നുണ്ട്. ഇത് സമൂഹ വ്യാപനത്തിന്റെ സൂചനയാണെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ 263 ഒമൈക്രോണ്‍ രോഗികളാണ് ഡല്‍ഹിയിലുള്ളത്. ഇതില്‍ 115 പേര്‍ മാത്രമാണ് വിദേശ യാത്ര നടത്തിയത്. ഇതിന് പുറമേ 923 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയിലെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമോ ഇല്ലയോ എന്നത് അടുത്ത ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) യോഗത്തില്‍ തീരുമാനിക്കും.

രാജ്യത്തെ ആകെ ഒമൈക്രോണ്‍ കേസുകള്‍ 961 ആയി ഉയര്‍ന്നിട്ടുണ്ട്. ഒമൈക്രോണ്‍ രോഗബാധിതരുടെ എണ്ണത്തില്‍ ഡല്‍ഹി കഴിഞ്ഞാല്‍ മുന്നില്‍ നില്‍ക്കുന്നത് മഹാരാഷ്ടയാണ്. 253 കേസുകളാണ് ഉളളത്. കോവിഡ് വ്യാപനത്തിലും മഹാരാഷ്ട്ര മുന്നിലാണ്. മുംബൈയില്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജനുവരി ഏഴ് വരെ സെക്ഷന്‍ 144 പ്രഖ്യാപിച്ചട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad