കൊച്ചി (www.evisionnews.in): ലിന്‍ഡാ ബെസ്റ്റ് ന്യൂബോണ്‍ ബേബി ഫാഷന്‍ ഡിസൈന്‍ അവാര്‍ഡ് മാമി ബേബി കെയര്‍ ഡിസൈനര്‍ നുഹ റഫീഖ് കേളോട്ട് ഏറ്റുവാങ്ങി. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ലോക്കല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ മുന്‍ എംപിയും സിനിമാതാരവുമായ ഇന്നസെന്റ് അവാര്‍ഡ് സമ്മാനിച്ചു. സിനിമാതാരം വി. ജോയ് വര്‍ഗ്ഗീസ്, പ്രോഗ്രം കോഒഡിനേറ്റര്‍ ആഷിസ് യുഎസ് തുടങ്ങിയവര്‍ പങ്കെടുത്തു.
നവജാത ശിശുക്കള്‍ക്കുള്ള പാര്‍ട്ടി വെയര്‍ ഡിസൈനുകളാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. സിനിമ- വ്യവസായ രംഗത്തെ പ്രമുഖ സെലിബ്രിറ്റി ബേബികള്‍ക്ക് വേണ്ടി നുഹ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് നല്‍കാറുണ്ട്. ബിസിനസ്സ് മനേജ്‌മെന്റിന്‍ ബിരുദവും ഫാഷന്‍ ഡിസൈനിംഗില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. തളങ്കരയിലെ ഹസൈനാര്‍ തോട്ടുംഭാഗത്തിന്റെ മകളും മാധ്യമ പ്രവര്‍ത്തകന്‍ റഫീഖ് കേളോട്ടിന്റെ ഭാര്യയുമാണ്.
Post a Comment
0 Comments