കര്‍ണാടക (www.evisionnews.in): കര്‍ണാടകയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ വീണ്ടും ആക്രമണവുമായി സംഘപരരിവാര്‍, തീവ്ര വലതുപക്ഷ സംഘടനകള്‍. കോലാറില്‍ ക്രിസ്ത്യന്‍ മതപ്രചാരകരെ തടഞ്ഞ് മതഗ്രന്ഥങ്ങളും ലഘുലേഖകളും പിടിച്ചെടുത്ത് കത്തിച്ചു. ലഘുലേഖകള്‍ വിതരണം ചെയ്യാനായി വീടുകളില്‍ കയറിയ ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവരെ സംഘപരിവാറുകാര്‍ ചോദ്യം ചെയ്യുകയും മതഗ്രന്ഥങ്ങള്‍ കത്തിക്കുകയുമായിരുന്നു.
ആക്രമണം നടത്തിയവരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. വീടുവീടാന്തരം കയറി മതപ്രചാരണം നടത്തരുതെന്ന് ക്രിസ്ത്യന്‍ വിഭാഗത്തോട് നിര്‍ദ്ദേശിച്ചിരുന്നെന്നും അവര്‍ ഇത് ലംഘിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായതെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മതഗ്രന്ഥങ്ങള്‍ കത്തിച്ചിട്ടുണ്ടെന്ന് വലതുപക്ഷ സംഘടനാംഗങ്ങള്‍ വ്യക്തമാക്കി. തങ്ങളുടെ അയല്‍പക്കത്ത് പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും ക്രിസ്തുമതത്തെ കുറിച്ച് പ്രചരിപ്പിക്കുകയും ചെയ്തതു കൊണ്ടാണ് മതഗ്രന്ഥം കത്തിച്ചതെന്നാണ് ഇവരുടെ വാദം. കഴിഞ്ഞ 12 മാസത്തിനിടെ കര്‍ണാടകയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന 38-ാമത്തെ ആക്രമണമാണ് കോലാര്‍ സംഭവം.
Post a Comment
0 Comments