കാസര്‍കോട് (www.evisionnews.in): ക്രമസമാധാന തകര്‍ച്ചയും ആഭ്യന്തര വകുപ്പിന്റെ നിഷ്‌ക്രിയത്വവും തുറന്നുകാട്ടി തകരുന്ന ക്രമസമാധാനം, നിഷ്‌ക്രിയ ആഭ്യന്തരം എന്ന മുദ്രാവാക്യവുമായി സംസ്ഥാന വ്യാപകമായി നടത്തുന്ന ജനകീയ വിചാരണ ഒന്നിന് വൈകിട്ട് നാലിന് പുതിയ ബസ് സ്റ്റാന്റ് ഒപ്പുമര ചുവട്ടില്‍ നടത്താന്‍ ജില്ലാ കമ്മിറ്റി തിരുമാനിച്ചു.
രാഷ്ട്രീയ കൊലപാതകങ്ങളള്‍ തടയുന്നതില്‍ തുടര്‍ച്ചയായി പൊലീസിന് വീഴ്ചപറ്റുകയാണ്. ഗുണ്ടകളുടെ തേര്‍വാഴ്ച കാരണം ഭരണ സിരാകേന്ദ്രത്തില്‍ താമസിക്കുന്നവര്‍ക്ക് പോലും ഉറക്കം നഷ്ടപെട്ട അവസ്ഥയാണ്. പൊലീസിനെ കയറൂരി വിടുന്ന പിണറായിയുടെയും സിപിഎമ്മിന്റെയും നയത്തിനെതിരെ നടത്തുന്ന യൂത്ത് ലീഗ് ജനകീയ വിചാരണയില്‍ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസീഫ് അറിയിച്ചു.
Post a Comment
0 Comments