കാസര്‍കോട്: (www.evisionnews.in) പെരിയ ഇരട്ടകൊലക്കേസ് ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനെ സിബിഐ പ്രതി ചേര്‍ത്തു. കാസര്‍കോട് സിപിഎം സെക്രട്ടറിയേറ്റ് അംഗം കൂടിയാണ് കുഞ്ഞിരാമന്‍ ഇന്നലെ അറസ്റ്റു ചെയ്ത പ്രതികളെ എറണാകുളം സിജെഎം കോടതി റിമാന്റ് ചെയ്തു. പുതുതായി പത്തു പ്രതികളാണ് കേസിലുള്ളതെന്ന് സിബിഐ റിപ്പോര്‍ട്ട് ചെയ്തു. പെരിയ കല്യോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റേയും കൃപേശിന്റേയും കൊലപാതകം കേരളത്തില്‍ കോളിളക്കം ഉണ്ടാക്കിരുന്നു. കൊലക്കേസിലെ പ്രതികള്‍ക്ക് സഹായം നല്‍കി എന്നതാണ് സിപിഎം നേതാവ് കുഞ്ഞിരാമന് എതിരെയുള്ള ആരോപണം.
കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് 14 പേര്‍ക്ക് പുറമേ 10 പേരെ കൂടി പ്രതി ചേര്‍ത്തെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും മറ്റുള്ളവരുടെ അറസ്റ്റ് ആവശ്യമില്ലെന്നും സിബിഐ അറിയിച്ചു. ഇന്നലെ സിബിഐ അറസ്റ്റുചെയ്ത പ്രതികളെ എറണാകുളം സിജെഎം കോടതി റിമാന്‍ഡ് ചെയ്തു. സി.പി.എം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരുടെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെയാണ് സി.ബി.ഐ രേഖപ്പെടുത്തിയത്.
മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തുന്നതിന് ഗൂഡാലോചന നടത്തി, കൊലപാതകത്തിന് സഹായകരമായ വിവരങ്ങള്‍ കൈമാറുക, ആയുധങ്ങള്‍ സമാഹരിച്ച് നല്‍കുക, വാഹന സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി അന്വേഷണസംഘം പറയുന്നു.
Post a Comment
0 Comments