Type Here to Get Search Results !

Bottom Ad

പാണത്തൂർ പരിയാരത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തിൽ 4 പേർ മരിച്ചു


പാണത്തൂര്‍ (www.evisionnews.in): പാണത്തൂര്‍ പരിയാരത്ത് മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 4 പേര്‍ മരിച്ചു. തൊഴിലാളികള്‍ മര ലോഡുകള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ആറുപേരെ പരിക്കുകളുടെ പൂടംകല്ലിലും, ജില്ലാ ആശുപത്രിയിലും എത്തിച്ചു. കല്ലപള്ളിയില്‍ നിന്നും പാണത്തൂര്‍ ടൗണിലേക്ക് വരുന്നതിനിടയിലാണ് അപകടം. മോഹനൻ കെ.എൻ (40), ബാബു (വിനോദ് കുമാർ – 45), യംഗപ്പു (സുന്ദരൻ – 42 ) , നാരയണനൻ (53) എന്നിവരാണ് മരിച്ചത്. വിജയൻ ( ഡ്രെവർ -55 ) , വേണു (45), പ്രസന്നൻ (47), മോഹനൻ എന്നിവർക്ക് പരിക്കേറ്റു.

Post a Comment

0 Comments

Top Post Ad

Below Post Ad