(www.evisionnews.in): ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ സംഘടിപ്പിച്ച ധര്‍മ്മ സന്‍സദ് സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗവും കൊലവിളിയും നടത്തി ഹിന്ദുത്വ നേതാക്കള്‍. ഡിസംബര്‍ 17 മുതല്‍ 19 വരെ നടന്ന സമ്മേളനത്തിലാണ് നേതാക്കള്‍ മുസ്ലിംകളെ വംശീയ ഉന്മൂലനം നടത്തണമെന്നാവശ്യപ്പെട്ട് പ്രസംഗം നടത്തിയത്. ന്യൂനപക്ഷങ്ങളെ കൊല്ലാനും അവരുടെ മത ഇടങ്ങള്‍ ആക്രമിക്കാനും ഇവിടെ പ്രസംഗിച്ച നേതാക്കള്‍ ആഹ്വാനം ചെയ്തു.
ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറിയുമായ സാധ്വി അന്നപൂര്‍ണ മുസ്ലിംകളെ കൂട്ടക്കൊല ചെയ്യണമൊണ് ആഹ്വാനം ചെയ്തത്. അവരുടെ ജനസംഖ്യ ഇല്ലാതാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ കൊല്ലുക. ആയുധമില്ലാതെ ഒന്നും സാധ്യമല്ല. അവരെ കൊല്ലാനും ജയിലില്‍ പോകാനും തയാറാവുക. 20 ദശലക്ഷം ആളുകളെ കൊല്ലാന്‍ കഴിയുന്ന 100 സൈനികര്‍ ഞങ്ങള്‍ക്ക് ആവശ്യമാണെന്നും അന്നപൂര്‍ണ പറഞ്ഞു.
Post a Comment
0 Comments