മഞ്ചേശ്വരം (www.evisionnews.in): മകന്‍ മരിച്ച വിവരമറിഞ്ഞ് ഉമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഗുഹാദപ്പടപ്പ് ബാക്കരബയല്‍ റോഡിലെ ഉസ്മാന്‍ (54), ഉമ്മ ഖദീജുമ്മ(75) എന്നിവരാണ് മരിച്ചത്. ബംഗളൂരുവില്‍ ബേക്കറി ജോലി ചെയ്തുവരികയായിരുന്ന ഉസ്മാന്‍ ബുധനാഴ്ച രാത്രിയാണ് നെഞ്ചുവേദനയെത്തുടര്‍ന്ന് മരിച്ചത്. ഉസ്മാന്റെ മരണവിവരം ഹൃദ്രോഗിയായ ഉമ്മയെ അറിയിച്ചിരുന്നില്ല. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ഖദീജുമ്മ മകന്റെ മരണവാര്‍ത്തയറിയുന്നത്. അതിനിടെ ഖദീജുമ്മ ഹൃദയാഘാതം കാരണം മരണപ്പെടുകയായിരുന്നു.
ഡോക്ടറെ വീട്ടില്‍ എത്തിച്ച് പരിശോധന നടത്തിയാണ് മരണം ഉറപ്പിച്ചത്. പത്തു ദിവസം മുമ്പാണ് ഉസ്മാന്‍ ബംഗളൂരുവിലേക്ക് പോയത്. ഉസ്മാന്റെ മയ്യത്ത് ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും. രണ്ട് മയ്യത്തുകളും പാത്തൂര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. ആയിഷ, നഫീസ എന്നിവര്‍ ഉസ്മാന്റെ ഭാര്യമാരാണ്. മക്കള്‍: ഷംസുദ്ദീന്‍, ജമാലുദ്ദീന്‍, റംസീന, റാസിഖ്. പരേതനായ മൊയ്തീന്‍ കുട്ടിയാണ് ഖദീജുമ്മയുടെ ഭര്‍ത്താവ്. ഇബ്രാഹിം, അബ്ദുല്‍ ഹമീദ്, ഉമ്മര്‍ എന്നിവര്‍ മറ്റുമക്കളാണ്.
Post a Comment
0 Comments