കേരളം (www.evisionnews.in): പിറവം നഗരസഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ദയനീയ പരാജയം. പിറവം നഗരസഭയിലെ 14-ാം ഡിവിഷനായ ഇടപ്പിള്ളിച്ചിറയില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.സി വിനോദിന് ആറ് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇതോടെ ബി.ജെ.പി നേതൃത്വത്തിനെതിരെ പരിഹാസവുമായി നിരവധി പേരെത്തി.
ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രചാരണത്തില്‍ ഏഴ് പേരുണ്ട്. കിട്ടിയത് ആറ് വോട്ട്..! ഇനി സ്ഥാനാര്‍ഥി വോട്ട് ചെയ്തില്ലേ എന്ന് സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം കെഎസ് അരുണ്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രചാരണത്തിന് ഇറങ്ങിയ ഈ ഏഴ് പേരുടെ കുടുംബാംഗങ്ങളിലൊരാള്‍ പോലും ബി.ജെ.പിക്ക് വോട്ടു ചെയ്തില്ലല്ലോ എന്നോര്‍ക്കുമ്പോഴാ എന്നും അരുണ്‍ കുമാര്‍ പരിഹസിച്ചു.
അതേസമയം ആറു വോട്ടുകളിലേക്ക് പാര്‍ട്ടി ചുരുങ്ങിയതില്‍ ബി.ജെ.പി അന്വേഷണം തുടങ്ങി. 2015ല്‍ 30 വോട്ട് കിട്ടിയെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാര്‍ഡില്‍ ബി.ജെ.പി മത്സരിച്ചിരുന്നില്ല. ബിജെപി മധ്യമേഖലാ ഉപാദ്ധ്യക്ഷന്‍ എം.എന്‍ മധുവിന്റെ നേതൃത്വത്തില്‍ വലിയ പ്രചാരണമാണ് പാര്‍ട്ടി നടത്തിയത്.
Post a Comment
0 Comments