കേരളം (www.evisionnews.in): മുസ്ലിം പേരില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി പത്ത് വര്‍ഷത്തോളം വിദേശത്ത് ആള്‍മാറാട്ടം നടത്തിയ ആര്‍.എസ്.എസ് മുഖ്യശിക്ഷക് അറസ്റ്റില്‍. കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ വില്ലേജില്‍ കുന്നുമ്മല്‍ സാഫല്യം വീട്ടില്‍ രാജേഷ് (47) ആണ് അറസ്റ്റിലായത്. ഷെറിന്‍ അബ്ദുല്‍ സലാം എന്ന പേരിലാണ് ഇയാള്‍ 10 വര്‍ഷം റിയാദിലും ദുബൈയിലും ജോലി ചെയ്തിരുന്നത്.
വര്‍ക്കല തച്ചന്‍കോണം അസീസ് മന്‍സിലില്‍ അബ്ദുല്‍ സലാം- അയ്ഷ ബീവി ദമ്പതികളുടെ മകന്‍ ഷെറിന്‍ അബ്ദുല്‍ സലാം എന്നായിരുന്നു പാസ്പോര്‍ട്ടില്‍ നല്‍കിയിരുന്ന പേര്. 2006ലാണ് ഇയാള്‍ വ്യാജരേഖകള്‍ നിര്‍മിച്ച് വ്യാജപാസ്പോര്‍ട്ട് കരസ്ഥമാക്കിയത്. ഉടനെ വിദേശത്തേക്കു കടന്നു. സംഭവത്തില്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലിസ് മേധാവി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2019ല്‍ കിളിമാനൂര്‍ പൊലിസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു
Post a Comment
0 Comments