കേരളം (www.evisionnews.in): കല്യാണപ്പിറ്റേന്ന് നവവധു സ്വര്‍ണാഭരണങ്ങളുമായി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി. ഭാര്യയെ കാണാതായതിനെ തുടര്‍ന്ന് നവവരന്‍ ഹൃദയാഘാതം കാരണം ആശുപത്രിയിലായി. തൃശൂരാണ് വീട്ടുകാരേയും പോലീസുകാരേയും ഒരുപോലെ വട്ടം കറക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്. ഒടുവില്‍ ചേര്‍പ്പ് പോലീസ് രണ്ടുപേരെയും മധുരയില്‍നിന്ന് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം 25-ാം തിയതിയായിരുന്നു പഴുവില്‍ സ്വദേശിനിയായ 23കാരിയും ചാവക്കാട്ടുകാരനായ യുവാവിന്റേയും വിവാഹം നടന്നത്. വിവാഹത്തിന്റെ അന്നുരാത്രി സ്വന്തം വീട്ടില്‍ കഴിഞ്ഞ ശേഷം പിറ്റേന്ന് വിവാഹ സമ്മാനമായി ലഭിച്ച സ്വര്‍ണവുമായാണ് വധു കടന്നുകളഞ്ഞത്.
Post a Comment
0 Comments