Type Here to Get Search Results !

Bottom Ad

രണ്ടു നിയമസഭാ സമ്മേളനങ്ങളില്‍ ഹാജരായത് വെറുംഅഞ്ചു ദിവസം; പിവി അന്‍വര്‍ എംഎല്‍എ തിരക്കിലാണ്!


കേരളം (www.evisionnews.in):ഇത്തവണ രണ്ടു നിയമസഭാ സമ്മേളനങ്ങളിലായി പിവി അന്‍വര്‍ എംഎല്‍എ പങ്കെടുത്തത് വെറും അഞ്ചുദിവസം. പതിനഞ്ചാം നിയമസഭ രണ്ടു തവണയായി 29 ദിവസം കൂടിയതിലാണ് അന്‍വര്‍ ഇത്രയും ദിവസം മാത്രം പങ്കെടുത്തിട്ടുള്ളത്. ഇതിനുപുറമെ അന്‍വര്‍ അംഗമായ നിയമസഭാ സമിതികളുടെ ഒറ്റ യോഗത്തിലും അദ്ദേഹം പങ്കെടുത്തിട്ടില്ല. കെപിസിസി സെക്രട്ടറി അഡ്വ. സിആര്‍ പ്രാണകുമാര്‍ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ സംസ്ഥാന പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റീന വിആര്‍ ആണ് ഇക്കാര്യം അറിയിച്ചത്. അന്‍വര്‍ എംഎല്‍എ നിലവില്‍ ബിസിനസ് ആവശ്യാര്‍ത്ഥം പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയേറ ലിയോണിലാണുള്ളതെന്നാണ് വിവരം. നേരത്തെ, നിയമസഭാ തെരഞ്ഞെടുപ്പിനുമുന്‍പും എംഎല്‍എയെ നാട്ടില്‍ കാണാനില്ലെന്ന തരത്തില്‍ യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും വിമര്‍ശനമുയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പിനുതൊട്ടുമുന്‍പാണ് അന്‍വര്‍ സിയേറ ലിയോണില്‍നിന്ന് നാട്ടിലെത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad