ദേശീയം (www.evisionnews.in): രാജ്യത്ത് എല്ലാ വീടുകളിലും ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ എങ്കിലും ഉണ്ടാവണമെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. 2025ല്‍ ആര്‍.എസ്.എസ് സംഘടനയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന് മുന്നോടിയായി ലക്ഷ്യത്തിലെത്തി ചേരാനാണ് മോഹന്‍ ഭാഗവത് നിര്‍ദ്ദേശം നല്‍കിയത്.
എല്ലാ ഗ്രമങ്ങളിലും ശാഖകള്‍ വിപുലീകരിക്കണമെന്നും നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ വീടുകളിലും ഒരു സ്വയം സേവകന്‍ ഉണ്ടാവുന്നതിനായി കഠിനാധ്വാനം ചെയ്യണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ജാര്‍ഖണ്ഡില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ വേളയിലാണ് പ്രവര്‍ത്തകര്‍ക്ക് ഭാഗവത് പുതിയ നിര്‍ദ്ദേശം നല്‍കിയത്. സംഘടനയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായി ജാര്‍ഖണ്ഡിലെയും ബീഹാറിലെയും മുതിര്‍ന്ന നേതാക്കളുമായി അദ്ദഹേം കൂടിക്കാഴ്ച നടത്തി
Post a Comment
0 Comments