അമ്പലത്തറ (www.evisionnews.in): ഫ്രിഡ്ജില്‍ നിന്നും തീപടര്‍ന്ന് വീടിന്റെ അടുക്കള ഭാഗം കത്തിനശിച്ചു. പാറപ്പള്ളിയിലെ ടൈലര്‍ അബ്ദുല്‍ ഖാദറിന്റെ വീടിന്റെ അടുക്കള ഭാഗമാണ് കത്തിനശിച്ചത്. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം. ഖാദറും ഭാര്യയും സ്വദേശമായ പാണത്തൂര്‍ പോയിരുന്നു. സംഭവസമയത്ത് ഖാദറിന്റെ മകനാണ് തീപിടിച്ച വിവരം അറിഞ്ഞത്. ഉടന്‍ തൊട്ടടുത്ത ബന്ധുക്കളെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സും എത്തി. അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലണ്ടറിന് തീപിടിക്കത്തതിനാല്‍ വന്‍ അപായമുണ്ടായില്ല. ഏകദേശം നാലു ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായി അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
അമ്പലത്തറയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന്റെ അടുക്കള കത്തിനശിച്ചു
08:49:00
0
അമ്പലത്തറ (www.evisionnews.in): ഫ്രിഡ്ജില്‍ നിന്നും തീപടര്‍ന്ന് വീടിന്റെ അടുക്കള ഭാഗം കത്തിനശിച്ചു. പാറപ്പള്ളിയിലെ ടൈലര്‍ അബ്ദുല്‍ ഖാദറിന്റെ വീടിന്റെ അടുക്കള ഭാഗമാണ് കത്തിനശിച്ചത്. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം. ഖാദറും ഭാര്യയും സ്വദേശമായ പാണത്തൂര്‍ പോയിരുന്നു. സംഭവസമയത്ത് ഖാദറിന്റെ മകനാണ് തീപിടിച്ച വിവരം അറിഞ്ഞത്. ഉടന്‍ തൊട്ടടുത്ത ബന്ധുക്കളെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സും എത്തി. അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലണ്ടറിന് തീപിടിക്കത്തതിനാല്‍ വന്‍ അപായമുണ്ടായില്ല. ഏകദേശം നാലു ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായി അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
Post a Comment
0 Comments