തിരുവനന്തപുരം (www.evisionnews.in): കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളില്‍ മദ്യശാലകള്‍ ആരംഭിക്കുവാന്‍ നീക്കവുമായി ഗതാഗതവകുപ്പ്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളിലെ ഒഴിഞ്ഞുകിടക്കുന്ന കടമുറികള്‍ ബിവറേജസ് കോര്‍പറേഷന് അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
ലേല നടപടികളിലൂടെ സ്ഥലമെടുത്ത് നിയമപരമായി മദ്യം വില്‍ക്കുന്നതിനെ ആര്‍ക്കും തടയാനാവില്ലെന്നും ടിക്കറ്റ് ഇതര വരുമാനത്തിനായി എല്ലാവഴികളും കെ.എസ്.ആര്‍.ടി.സി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം മദ്യശാലകള്‍ യാത്രക്കാര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് അസൗകര്യം ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments