കാസര്‍കോട് (www.evisionnews.in): കീഴൂര്‍ അഴിമുഖത്ത് തോണിമറിഞ്ഞ് അപകടത്തില്‍പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയ ബേക്കല്‍ സ്വദേശി ബബീഷിന് ഒഫാന്‍സ് കീഴൂര്‍ യുഎഇ കമ്മിറ്റി ധീരതക്കുള്ള പുരസ്‌കാരവും പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെയാണ് മത്സ്യബന്ധനത്തിന് പോയി തിരിച്ചുവരുന്നതിനിടെ തോണി മറിഞ്ഞ് അജ്മല്‍ (22), അഷ്റഫ് (45), മുഹമ്മദ് (40) എന്നിവര്‍ അപകടത്തില്‍പെട്ടത്. വിവരമറിഞ്ഞെത്തിയ ബബീഷ് സ്വന്തം ജീവന്‍ പണയപ്പെടുത്തി ആര്‍ത്തിരമ്പുന്ന കടലിലേക്ക് എടുത്തുചാടി സഹോദരങ്ങളെ കരയ്‌ക്കെത്തിക്കുകയായിരുന്നു. ബവീഷിന്റെ അസാമാന്യ മനോധൈര്യവും ഇടപെടലും അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് ഒഫന്‍സ് കീഴൂര്‍ ഭാരവാഹി യോഗം വിലഇരുത്തി. ഒഫെന്‍സ് ക്ലബ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ പ്രശസ്തി പത്രവും പുരസ്‌കാരവും ക്യാഷ് അവാര്‍ഡും ഒഫെന്‍സ് കീഴൂര്‍ കേന്ദ്ര കമ്മിറ്റി സമര്‍പ്പിക്കും.
അപകടക്കടലിലെ ദൈവദൂതന്‍ ബബീഷിന് ഒഫന്‍സ് കീഴൂര്‍ യൂഎഇയുടെ ബ്രെവറി അവാര്‍ഡ്
09:41:00
0
കാസര്‍കോട് (www.evisionnews.in): കീഴൂര്‍ അഴിമുഖത്ത് തോണിമറിഞ്ഞ് അപകടത്തില്‍പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയ ബേക്കല്‍ സ്വദേശി ബബീഷിന് ഒഫാന്‍സ് കീഴൂര്‍ യുഎഇ കമ്മിറ്റി ധീരതക്കുള്ള പുരസ്‌കാരവും പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെയാണ് മത്സ്യബന്ധനത്തിന് പോയി തിരിച്ചുവരുന്നതിനിടെ തോണി മറിഞ്ഞ് അജ്മല്‍ (22), അഷ്റഫ് (45), മുഹമ്മദ് (40) എന്നിവര്‍ അപകടത്തില്‍പെട്ടത്. വിവരമറിഞ്ഞെത്തിയ ബബീഷ് സ്വന്തം ജീവന്‍ പണയപ്പെടുത്തി ആര്‍ത്തിരമ്പുന്ന കടലിലേക്ക് എടുത്തുചാടി സഹോദരങ്ങളെ കരയ്‌ക്കെത്തിക്കുകയായിരുന്നു. ബവീഷിന്റെ അസാമാന്യ മനോധൈര്യവും ഇടപെടലും അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് ഒഫന്‍സ് കീഴൂര്‍ ഭാരവാഹി യോഗം വിലഇരുത്തി. ഒഫെന്‍സ് ക്ലബ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ പ്രശസ്തി പത്രവും പുരസ്‌കാരവും ക്യാഷ് അവാര്‍ഡും ഒഫെന്‍സ് കീഴൂര്‍ കേന്ദ്ര കമ്മിറ്റി സമര്‍പ്പിക്കും.
Post a Comment
0 Comments