കാസർകോട് (www.evisionnews.in): സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് കാസര്‍കോട് ഹരിതയിൽ രാജി. കാസർകോട് ജില്ലാ പ്രസിഡന്‍റ് സാലിസ അബ്ദുല്ലയും ജനറൽ സെക്രട്ടറി ശർമ്മിളയുമാണ് രാജിവെച്ചത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗീക അധിക്ഷേപ പരാതി പിൻവലിക്കാത്തതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ലീഗ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ ഇന്ന് പുതിയ കമ്മിറ്റിയെ ലീഗ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ആയിഷ ബാനു പ്രസിഡന്‍റും റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയെയാണ് പ്രഖ്യാപിച്ചത്. കാസർകോട്ടെ ഭാരവാഹികൾക്കൊപ്പം വയനാട് ജില്ലാ പ്രസിഡൻ്റ് ഫാത്തിമ ഷാദിനും ജില്ലാ സെക്രട്ടറി ഹിബയും ഇന്ന് രാജി വെച്ചിരുന്നു.
Post a Comment
0 Comments