കേരളം (www.evisionnews.co): കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ രാജ്യത്തെ പത്തു സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേരളം ഉള്‍പ്പടെ പത്ത് സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷമാവുന്നത്. ടിപിആര്‍ പത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം നടപ്പാക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഒരു ഇളവും പാടില്ലെന്നും നിയന്ത്രണങ്ങള്‍ അനുവദിച്ചാല്‍ കാര്യങ്ങള്‍ ഗുരുതരമാകുമെന്നും കേന്ദ്രം വ്യക്തമാക്കി.
ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന് നില്‍ക്കുന്ന ജില്ലകളില്‍ ജനങ്ങളുടെ യാത്രയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. ആള്‍ക്കൂട്ടമുണ്ടാകുന്ന ഒരു കൂടിച്ചേരലും അനുവദിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, അസം, ഒഡീഷ. ആന്ധ്ര, മണിപ്പുര്‍, മേഘാലയ, മിസോറാം എന്നിവിടങ്ങളിലെ സ്ഥിതിയാണ് കേന്ദ്രം വിലയിരുത്തിയത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാകേഷ് ഭൂഷന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഐസിഎംആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ, എന്‍എച്ച്എം മിഷന്‍ ഡയറക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Post a Comment
0 Comments