Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ഐഎച്ച്ആര്‍ഡി സയന്‍സ് കോളജില്‍ പുതിയ കോഴ്‌സുകള്‍ക്ക് അനുമതിയായതായി എകെഎം അഷ്റഫ് എംഎല്‍എ


കാസര്‍കോട് (www.evisionnews.co): കുമ്പളയില്‍ സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളജില്‍ പുതുതായി രണ്ട് കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ അനുമതിയായതായി മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫ് അറിയിച്ചു. ബിഎ ഇംഗ്ലീഷ് വിത്ത് ജേര്‍ണലിസം (30 സീറ്റ് ) എം കോം ഫൈനാന്‍സ് (15 സീറ്റ്) എന്നീ കോഴ്‌സുകള്‍ക്കാണ് അനുമതിയായത്.മഞ്ചേശ്വരം എംഎല്‍എ നിയമ സഭയില്‍ അവതരിപ്പിച്ച സബ്മിഷന്റെ തുടര്‍ച്ചയായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് കോഴ്‌സുകള്‍ അനുവദിച്ചത്.ഈ അധ്യായന വര്‍ഷം മുതല്‍തന്നെ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നും എംഎല്‍എ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad