കാസര്‍കോട് (www.evisionnews.in): ഹൊസങ്കടി രാജധാനി ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ച് പരുക്കേല്‍പ്പിച്ച് 15 കിലോ വെള്ളിയാഭരണങ്ങളും നാലര ലക്ഷം രൂപയും കവര്‍ച്ച ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കോതപറമ്പയിലെ കിരണ്‍ എന്ന കെപി സത്യേഷാ (35)ണ് അറസ്റ്റിലായത്. പ്രതിക്കെതിരെ കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലുമായി നിരവധി കേസുകളുള്ളതായി പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് രാജധാനി ജ്വല്ലറിയില്‍ സംഘം കവര്‍ച്ച നടത്തിയത്. മോഷ്ടാക്കള്‍ സഞ്ചരിച്ച ഇന്നോവ കാര്‍, ഏഴര കിലോഗ്രാം വെള്ളി, ഒന്നര ലക്ഷം രൂപ എന്നിവ പൊലീസ് കണ്ടെത്തിയിരുന്നു. കര്‍ണാടക ഉള്ളാള്‍ പൊലിസ് നടത്തിയ പരിശോധനക്കിടെ പൊലിസിനെ കണ്ട് ഉപേക്ഷിച്ച ഇന്നോവ കാറില്‍ നിന്നാണ് പണവും വെള്ളിയാഭരണങ്ങളും കണ്ടെത്തിയത്. ബാക്കിയുള്ള പണവും വെള്ളിയാഭരണങ്ങളുമായി കവര്‍ച്ചാ സംഘം മറ്റൊരു കാറില്‍ കടന്നുകളഞ്ഞ കാറിലെ ജി.പി.എസ് സംവിധാനമാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായകമായത്. ഇന്നോവ കാറും വെള്ളിയാഭരണങ്ങളും പണവും ഉള്ളാള്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്. പണമടക്കം 16 ലക്ഷം രൂപയുടെ സാധനങ്ങള്‍ നഷ്ടമായിരുന്നു.
കാസര്‍കോട് എസ്പി പിബി രാജീവ് ഐപിഎസിന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായര്‍, മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ ബാലകൃഷ്ണന്‍ സികെ, എസ്‌ഐ നാരായണന്‍ നായര്‍, എഎസ് ഐ ലക്ഷ്മി നാരായണന്‍, എസ്‌സിപി ഓ ശിവകുമാര്‍, സിപി ഓമാരായ രാജേഷ്, ഓസ്റ്റിന്‍ തമ്പി, ഗോകുല എസ്, സുഭാഷ് ചന്ദ്രന്‍, വിജയന്‍, നിതിന്‍ സാരങ്, രഞ്ജിഷ്, ഡ്രൈവര്‍ പ്രവീണ്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.
Post a Comment
0 Comments