കാസര്‍കോട് (www.evisionnews.co): സച്ചാര്‍ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലിം സംഘടനാ നേതാക്കള്‍ കാസര്‍കോട് കലക്ട്രേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പ്രത്യേക സെല്‍ രൂപീകരിച്ച് നടപ്പിലാക്കുക,
മുന്നാക്ക പിന്നാക്ക സ്‌കോളര്‍ഷിപ്പ് തുക ഏകീകരിക്കുക, സര്‍ക്കാര്‍ സര്‍വീസിലെ പ്രതിനിധ്യം സമുദായം തിരിച്ചുകണക്ക് പ്രസിദ്ധീകരിക്കുക, പിന്നോക്കം പോയവര്‍ക്ക് ജനസംഖ്യാ ആനുപാതികമായി പ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവി ഉല്‍ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സ്വാഗതം പറഞ്ഞു. അബ്ദുല്‍ സലാം ദാരിമി (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), കെ. മുഹമ്മദ് ഷാഫി, അഷറഫ് ബായാര്‍ (ജമാഅത്തെ ഇസ്ലാമി), ഫാറൂഖ് കാസ്മി, ഷരീഫ് കാപ്പില്‍ (എംഎസ്എസ്), കെടി ഇസ്മായില്‍, അബൂബക്കര്‍ സിദ്ധീഖ് മക്കോട് (കെഎന്‍എം മര്‍ക്കസുദ്ദഅവ), മുഹമ്മദ് ഷരീഫ്, അബ്ദുല്‍ ഖാദര്‍ (വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍), ഹാഷിം ഹംസ വഹബി, മുഹമ്മദ് ശമ്മാസ് (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ എംബി യൂസുഫ്, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വികെ ബാവ, പിഎം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള പ്രസംഗിച്ചു.
Post a Comment
0 Comments