Type Here to Get Search Results !

Bottom Ad

മാനവ ഐക്യത്തിന്റെ കൈകോര്‍ക്കലായി എസ്‌കെഎസ്എസ്എഫ് ഫ്രീഡം സ്‌ക്വയര്‍


അണങ്കൂര്‍ (www.evisiinnews.in): രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ മതവിദ്യാര്‍ത്ഥി സംഘടനയായ എസ്‌കെഎസ്എസ്എഫ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് തുറുമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. എസ്‌കെഎസ്എസ്എഫ് കാസറകോട് മേഖല ഫ്രീഡം സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും പൂര്‍വികര്‍ നേടിയെടുത്ത സ്വാതന്ത്ര്യത്തെ നിലനിര്‍ത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് കോവിഡിനെ പ്രതിരോധിക്കാന്‍ നമുക്ക് കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു,

രാജ്യത്തിന്റെ മതേതരത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കലും പൈതൃക സമ്പത്തുകളെ സംരക്ഷിക്കലുമാണ് വര്‍ത്തമാനകാലത്തെ സ്വാതന്ത്ര്യ പോരാട്ടങ്ങളെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. സ്വതന്ത്ര ഇന്ത്യക്കായി കൂട്ടായ യത്‌നത്തിലൂടെ രാജ്യത്തെ ജനങ്ങള്‍ക്ക് കൈകോര്‍ക്കാനായത് പോലെ പുതിയ ഇത്യക്കായി കൂട്ടായ മുന്നേറ്റം അനിവാര്യമാണെന്നും എസ്.കെ.എസ്.എസ്.എഫ് ഉയര്‍ത്തിപ്പിടിച്ച പ്രമേയങ്ങള്‍ രാജ്യത്താകമാനം പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ് കഎസ്എസ്എഫ് മേഖല പ്രസിഡന്റ് ശിഹാബ് അണങ്കൂര്‍ അധ്യക്ഷനായി. സമസ്ത ജില്ലാ മുശാവറ അംഗം ബഷീര്‍ ദാരിമി തളങ്കര പ്രാര്‍ത്ഥന നടത്തി. എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട് സ്വാതന്ത്ര്യദിന സന്ദേശം കൈമാറി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയായി. ഫാറൂഖ് ദാരിമി കൊല്ലമ്പാടി പ്രമേയ പ്രഭാഷണം നടത്തി. ലത്തീഫ് കൊല്ലമ്പാടി പ്രതിജ്ഞ ചൊല്ലി കൊടുത്തു. എസ്‌കെഎസ്എസ്എഫ് ജില്ലാ ഓര്‍ഗനൈസിംങ്ങ് സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ആമുഖ പ്രഭാഷണം നടത്തി. സമസ്ത മദ്രസ മാനേജ്‌മെന്റ് ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി, സമസ്ത എംപ്ലോയിസ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംങ്ങ് സെക്രട്ടറി സിറാജുദ്ധീന്‍ ഖാസിലൈന്‍ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി റഫീഖ് കേളോട്ട്, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, സുഹൈല്‍ ഫൈസി കമ്പാര്‍, സാലിം ബെദിര, അജാസ് കുന്നില്‍, അറഫാത്ത് അസ്ഹരി, ഹനീഫ് മൗലവി ഉളിയത്തടുക്ക പ്രസംഗിച്ചു, ഫൈസല്‍ പച്ചക്കാട്, അബ്ദുല്ല ചാല, മന്‍സൂര്‍ അക്കര, സിനാന്‍ അസ്ഹരി ശബീര്‍ തളങ്കര ,മഷ്ഹൂദ് അറന്തോട്, എന്‍ എം സിദ്ധീഖ്, മുഹമ്മദ് കുഞ്ഞി ശ്രിബാഗിലു, ഫാറൂഖ് കടവത്ത് സംബന്ധിച്ചു

മേഖല ജനറല്‍ സെക്രട്ടറി ജംഷീര്‍ കടവത്ത് സ്വാഗതവും വര്‍ക്കിംങ്ങ് സെക്രട്ടറി അര്‍ഷാദ് മൊഗ്രാല്‍ പുത്തൂര്‍ നന്ദിയും പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad