മംഗളൂരു (www.evisionnews.in): യൂറോപ്പില്‍ ജോലിക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൈക്കലാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. മംഗളൂരു ബല്‍മട്ടയിലെ സ്വകാര്യാസ്പത്രിക്ക് സമീപം താമസിക്കുന്ന ജെറി ഇതിയാല്‍ സിഖ(32)യെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍. ശശി കുമാര്‍ അറസ്റ്റ് ചെയ്തത്. കാവൂര്‍ സ്വദേശിനിയായ യുവതിയാണ് വഞ്ചനക്കിരയായത്. യൂറോപ്പില്‍ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് ജെറി യുവതിയില്‍ നിന്ന് രണ്ടുലക്ഷം രൂപ തവണകളായി കൈപ്പറ്റുകയായിരുന്നു. യൂറോപ്പിലെ ലിത്വാനിയയിലെ ഒരു ഓഫീസില്‍ പ്രതിമാസം മൂന്നരലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലിയുടെ ഒഴിവുകളുണ്ടെന്നാണ് ജെറി യുവതിയെ അറിയിച്ചത്. അഞ്ചരലക്ഷം രൂപയാണ് ജെറി ആവശ്യപ്പെട്ടത്. ബാക്കി തുക പിന്നീട് നല്‍കാമെന്ന് പറഞ്ഞ് യുവതി ജെറിക്ക് രണ്ട് ലക്ഷം രൂപ നല്‍കുകയായിരുന്നു. തന്റെ ആഭരണങ്ങള്‍ പണയം വെച്ച് കിട്ടിയ പണമാണ് യുവതി ജെറിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയത്. പിന്നീട് റെജി തട്ടിപ്പ് നടത്തുന്ന ആളാണെന്ന് മനസിലാക്കിയ യുവതി രണ്ടുലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
യൂറോപ്പില്‍ ജോലിക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍
14:28:00
0
മംഗളൂരു (www.evisionnews.in): യൂറോപ്പില്‍ ജോലിക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൈക്കലാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. മംഗളൂരു ബല്‍മട്ടയിലെ സ്വകാര്യാസ്പത്രിക്ക് സമീപം താമസിക്കുന്ന ജെറി ഇതിയാല്‍ സിഖ(32)യെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍. ശശി കുമാര്‍ അറസ്റ്റ് ചെയ്തത്. കാവൂര്‍ സ്വദേശിനിയായ യുവതിയാണ് വഞ്ചനക്കിരയായത്. യൂറോപ്പില്‍ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് ജെറി യുവതിയില്‍ നിന്ന് രണ്ടുലക്ഷം രൂപ തവണകളായി കൈപ്പറ്റുകയായിരുന്നു. യൂറോപ്പിലെ ലിത്വാനിയയിലെ ഒരു ഓഫീസില്‍ പ്രതിമാസം മൂന്നരലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലിയുടെ ഒഴിവുകളുണ്ടെന്നാണ് ജെറി യുവതിയെ അറിയിച്ചത്. അഞ്ചരലക്ഷം രൂപയാണ് ജെറി ആവശ്യപ്പെട്ടത്. ബാക്കി തുക പിന്നീട് നല്‍കാമെന്ന് പറഞ്ഞ് യുവതി ജെറിക്ക് രണ്ട് ലക്ഷം രൂപ നല്‍കുകയായിരുന്നു. തന്റെ ആഭരണങ്ങള്‍ പണയം വെച്ച് കിട്ടിയ പണമാണ് യുവതി ജെറിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയത്. പിന്നീട് റെജി തട്ടിപ്പ് നടത്തുന്ന ആളാണെന്ന് മനസിലാക്കിയ യുവതി രണ്ടുലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post a Comment
0 Comments