Type Here to Get Search Results !

Bottom Ad

കുടുംബവഴക്കിനിടെ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി


മംഗളൂരു (www.evisionnews.in): മൂഡുബിദ്രിയില്‍ കുടുംബവഴക്കിനിടെ ഭാര്യയെ ഭര്‍ത്താവ്കൊലപ്പെടുത്തി. മൂഡബിദ്രി ദാരെഗുഡ്ഡെ ഗ്രാമപഞ്ചായത്ത് പരിധിയിലെ മാത്തയിലാണ് സംഭവം. മാത്തയിലെ ദിന്‍രാജിന്റെ ഭാര്യ സുനിതയാണ് (30) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദിന്‍രാജിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച വൈകിട്ട് ദിന്‍രാജും സുനിതയും വഴക്കുകൂടിയിരുന്നു. അര്‍ധരാത്രിവരെ കലഹം നീണ്ടുനിന്നു. പ്രകോപിതനായ ദിന്‍രാജ് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് സുനിതയെ കുത്തി. ഭാര്യയുടെ തലയില്‍ നിന്ന് രക്തം ഒഴുകുന്നത് കണ്ടതോടെ ദിന്‍രാജ് സുനിതയുടെ ബന്ധുവിനെ വിളിക്കുകയും ആസ്പത്രിയിലെത്തിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ദിന്‍രാജും ബന്ധുവും സുനിതയെ ബെലുവായ് ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി. എന്നാല്‍ അമിതമായ രക്തസ്രാവം കാരണം ബുധനാഴ്ച രാവിലെ സുനിത മരണപ്പെട്ടു. നിര്‍ധന കുടുംബത്തില്‍ അംഗമായ സുനിത മാതാവിനോടൊപ്പം ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഒന്നര വര്‍ഷം മുമ്പാണ് ദിന്‍രാജ് സുനിതയെ വിവാഹം ചെയ്തത്.

മൂഡബിദ്രി ദാരെഗുഡ്ഡെ ഗ്രാമപഞ്ചായത്ത് പരിധിയിലെ മാത്തയിലാണ് സംഭവം. മാത്തയിലെ ദിന്‍രാജിന്റെ ഭാര്യ സുനിതയാണ് (30) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദിന്‍രാജിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments

Top Post Ad

Below Post Ad