Type Here to Get Search Results !

Bottom Ad

കേരളത്തില്‍ പ്രളയ സാധ്യത: അതിജീവിക്കാന്‍ കൂടുതല്‍ അണക്കെട്ടുകള്‍ വേണമെന്ന് നിര്‍ദേശം


കേരളം (www.evisionnews.in): സംസ്ഥാനത്ത് കൂടുതല്‍ കൂടുതല്‍ അണക്കെട്ടുകള്‍ വേണമെന്ന് ജലവിഭവ പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശം. കേരളത്തിലെ പ്രളയ സാധ്യത ചൂണ്ടിക്കാട്ടിയാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. 1980 ന് ശേഷം സംസ്ഥാനത്ത് പുതിയ അണക്കെട്ടോ ജലസംഭരണിയോ നിര്‍മ്മിക്കപ്പെട്ടിട്ടില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.

കേരളത്തില്‍ കേന്ദ്ര ജലകമ്മിഷന്റെ വെള്ളപ്പൊക്ക പ്രവചന കേന്ദ്രമില്ലെന്ന് വ്യക്തമാക്കിയ പാര്‍ലമെന്ററി സമിതി ഈ കേന്ദ്രം സ്ഥാപിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ അപേക്ഷ നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടി. 2018 ജൂലൈ- ആഗസ്റ്റ് മാസങ്ങളിലെ കനത്ത മഴയെത്തുടര്‍ന്നാണ് കേരളത്തില്‍ വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. ശക്തമായ മഴയെത്തുടര്‍ന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നുവിട്ടതാണ് വെള്ളപ്പൊക്കത്തിന്റെ ആഘാതം വര്‍ധിക്കാന്‍ പ്രധാന കാരണമായതെന്ന ആരോപണവും അന്നുയര്‍ന്നിരുന്നു.

എന്നാല്‍ കേന്ദ്ര ജല കമ്മീഷന്റെ റിപ്പോര്‍ട്ട് വന്നതോടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് തെളിഞ്ഞു. പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്ന് വിട്ടതല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിന് പിന്നാലെ കെ.എസ്.ഇ.ബിയും ഇക്കാര്യം വ്യക്തമാക്കി. സംസ്ഥാന ശരാശരിയേക്കാള്‍ 168 ശതമാനം അധിക മഴയാണ് 2018ല്‍ ഉണ്ടായത്.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad