കേരളം (www.evisionnews.co): സംസ്ഥാനത്ത് രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് വേണ്ട. നെഗറ്റീവ് ഫലം നിര്‍ബന്ധമായിരുന്ന എല്ലാ കാര്യങ്ങള്‍ക്കും ഇനി മുതല്‍ രണ്ട് ഡോസ് വാക്‌സിനേഷന്റെ സര്‍ട്ടിഫിക്കേറ്റ് മതിയാകും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ വരുന്നവര്‍ക്കും ഈ ഇളവ് ബാധകമായിരിക്കും.
അതേസമയം, സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. വിദഗ്ദ സമിതിയംഗങ്ങളും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന യോഗത്തില്‍ വ്യാപന സാഹചര്യവും വിലയിരുത്തിയാകും കൂടുതല്‍ ഇളവുകളിലെ തീരുമാനം. കടകള്‍ എല്ലാ ദിവസവും തുറക്കണമെന്ന ആവശ്യവും ടിപിആര്‍ മാനദണ്ഡം അശാസ്ത്രീയമാണെന്ന വിമര്‍ശനവും യോഗം പരിശോധിക്കും.
ഓണം കണക്കിലെടുത്ത് പെരുന്നാളിന് ശേഷം നല്‍കേണ്ട ഇളവുകളിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ വലിയ ഇളവുകള്‍ക്കോ ലോക്ക്ഡൗണില്‍ സമഗ്രമായ പുനപരിശോധനയ്‌ക്കോ സാധ്യതയില്ല. പെരുന്നാള്‍ കണക്കിലെടുത്ത് നാളെ കടകള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
Post a Comment
0 Comments