Type Here to Get Search Results !

Bottom Ad

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം: എംഇഎസ് യൂത്ത് വിംഗ്


കാസര്‍കോട് (www.evisionnews.co): ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കുന്നതിനായി നിയമിച്ച രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് എംഇഎസ് യൂത്ത് വിംഗ് ജില്ലാ കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു. ഓണ്‍ലൈനില്‍ നടന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ഹംസ പട്ടാമ്പി ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എംഎ നജീബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. എംഇഎസ് സംസ്ഥാന സമിതി അംഗം ആരിഫ് കാപ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് എംബി അഷ്‌റഫ്, ജനറല്‍ സെക്രട്ടറി കെസി ഇര്‍ഷാദ്, എംഇ യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി റഫീഖ് കേളോട്ട് പ്രസംഗിച്ചു.

എംഇഎസ് സംസ്ഥാന സമിതി അംഗം എടിഎം അഷ്‌റഫ് റിട്ടേണിംഗ് ഓഫീസറായി 2021-24 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. റഊഫ് ബായിക്കര (പ്രസി), പ്രൊഫ സമീല്‍ അഹ്മദ്, ഡോ സഫ്വാന്‍ കുന്നില്‍, ഖലീല്‍ മാസ്റ്റര്‍ പൊവ്വല്‍, ശാനിഫ് നെല്ലിക്കട്ട (വൈസ് പ്രസി), മുര്‍ഷിദ് മുഹമ്മദ് (ജന സെക്ര), റാഫി അഡൂര്‍, അഡ്വ സിയാദ്, മുനവ്വര്‍ സാഹിദ്, അജ്മല്‍ മിര്‍ഷാന്‍ (സെക്ര), മനാഫ് ഇടനീര്‍ (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad