കാസര്‍കോട് (www.evisionnews.co): കോവിഡ് കാരണം മരണമടഞ്ഞവര്‍ക്കുള്ള നഷ്ടപരിഹാര പട്ടികയില്‍ നിന്നും വിദേശത്തു വെച്ചു മരണമടഞ്ഞ പ്രവാസികളെ ഒഴിവാക്കരുതെന്ന് അബുദാബി കെഎംസിസി ആവശ്യപ്പെട്ടു.ജോലി തേടി വിദേശ രാജ്യങ്ങളിലെത്തിയ തങ്ങളുടെ പ്രിയപ്പെട്ടവര്‍ മരണപ്പെട്ടതോടെ നിരവധി കുടുംബങ്ങളുടെ ഭാവി ഇരുളടഞ്ഞ അവസ്ഥയിലാണ്.
കെഎംസിസി നേരത്തെ തന്നെ പല ഘട്ടങ്ങളിലായി ഈ വിഷയം കേരള സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയതാണ്. അനുകൂലമായി ഒരു തീരുമാനവും ഇതു വരെ ഉണ്ടായിട്ടില്ല. സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കുമ്പോഴെങ്കിലും പ്രവാസികള്‍ തഴയപ്പെടരുത്. എംബസിയുടെ സഹായത്തോടെ മലയാളികളുടെ ലിസ്റ്റ് കെഎംസിസി തയ്യാറാക്കി നല്‍കുന്നതാണെന്നും അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി അഡ്വ. കെവി മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ പികെ അഹമ്മദ് വ്യകതമാക്കി.
Post a Comment
0 Comments