കേരളം (www.evisionnews.co): ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഖാസിം ഇരിക്കൂറിനെ പുറത്താക്കിയതായും പകരം നാസര്‍ കോയ തങ്ങളെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതായും ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ വഹാബ് അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന സെക്രട്ടേറിയേറ്റ് യോഗത്തില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ വഹാബിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്നും പാര്‍ട്ടിയുടെ അഖിലേന്ത്യ അധ്യക്ഷന്റേതാണ് ഈ തീരുമാനമെന്നും ജനറല്‍ സെക്രട്ടറി ഖാസിം ഇരിക്കൂറും വ്യക്തമാക്കി. ഇരുവിഭാഗങ്ങളും സമാന്തരമായി യോഗം ചേര്‍ന്ന ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇരുനേതാക്കളും നടപടികള്‍ പ്രഖ്യാപിച്ചത്.
ഖാസിം ഇരിക്കൂറിന് പകരം നാസര്‍ കോയ തങ്ങളെയാണ് അബ്ദുള്‍ വഹാബ് വിഭാഗം പുതിയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും അദ്ദേഹം അറിയിച്ചു.
നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് ഹംസ ഹാജിയെയാണ് ഖാസിം വിഭാഗം പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. വഹാബിനൊപ്പം ഏഴ് സെക്രട്ടേറിയേറ്റ് അംഗങ്ങളെയും പാര്‍ട്ടില്‍നിന്ന് പുറത്താക്കിയതായി ഖാസിം ഇരിക്കൂര്‍ വ്യക്തമാക്കി. 1994ല്‍ മുസ്‌ലിം ലീഗില്‍ നിന്നും പിളര്‍ന്നാണ് ഇന്ത്യന്‍ നാഷനല്‍ ലീഗ് രൂപീകരിച്ചത്.
Post a Comment
0 Comments