കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്ത് 17,466 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 15247 പേര്‍ രോഗമുക്തി നേടി. 1,40,276 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 31,14,716 പേര്‍ ഇതിനകം രോഗമുക്തി നേടി.
കാസര്‍കോട് ജില്ലയില്‍ 644 പേര്‍ കൂടി കോവിഡ് പോസിറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി 12 ശതമാനം. ചികിത്സയിലുണ്ടായിരുന്ന 625 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6485 പേരാണ് ചികിത്സയിലുള്ളത്. 102559 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 95259 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. അതേസമയം, കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 327 ആയി.
വീടുകളില്‍ 27873 പേരും സ്ഥാപനങ്ങളില്‍ 1315 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 29188 പേരാണ്. പുതിയതായി 1788 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 6339 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 2100 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
Post a Comment
0 Comments