Type Here to Get Search Results !

Bottom Ad

പ്രവാസികള്‍ക്കായി പ്രമേയം അവതരിപ്പിച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍


കാസര്‍കോട് (www.evisionnews.co): കോവിഡ് രണ്ടാം തരംഗത്തോടെ ലോക വ്യാപകമായി വലിയ പ്രതിസന്ധിയിലായ പ്രവാസികളുടെ പ്രശ്‌നങ്ങളുന്നയിച്ച് പ്രമേയം അവതരിപ്പിച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍. പ്രവാസികള്‍ കൂടുതലുള്ള ജില്ല എന്ന നിലയില്‍ നിരവധി പ്രവാസികളാണ് വാക്‌സിനേഷന്‍ ബുദ്ധിമുട്ടിലായത്. കോവിഡ് രണ്ടാം തരംഗത്തിലൂടെ പ്രയാസം നേരിട്ട് അവധിയും താല്‍ക്കാലിക പിരിച്ചുവിടലും മറ്റുമായി നാട്ടില്‍ നിന്നും ജോലി സ്ഥലങ്ങളിലേക്ക് തിരിച്ചുപോകാന്‍ കഴിയാതെ നിസഹായരായി ഇരിക്കുകയാണ് പ്രവാസികള്‍.

ജോലി ചെയ്യുന്ന സ്ഥലങ്ങളിലേക്ക് പോകാന്‍ കഴിയാതെ വിസ കാലാവധി കഴിഞ്ഞവരും വിസ പുതുക്കാന്‍ കഴിയാത്തവരും നിരവധിയാണ്. വാക്‌സിനേഷന്‍ ലഭിക്കണമെങ്കില്‍ വാലിഡ് വിസ നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഇപ്പോള്‍. തുടക്കത്തില്‍ ലോക്ക് ഡൗണും മറ്റ് നിയന്ത്രണങ്ങളും ലോകവ്യാപകമായി ഉണ്ടായിരുന്നുവെങ്കിലും വിവിധ രാജ്യങ്ങള്‍ വിസാ കാലാവധി പുതുക്കാനുള്ള സൗകര്യവും ഇളവുകള്‍ നല്‍കിയിരുന്നു.

എന്നാല്‍ രണ്ടാം തരംഗത്തില്‍ പലവിധ നിയന്ത്രണങ്ങളാണ് അന്തര്‍ദേശീയ- ദേശീയ രംഗങ്ങളില്‍ ഉണ്ടായത് അതുകൊണ്ട് തന്നെ രണ്ടാം തരംഗത്തില്‍ നാടുകളില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോകണമെങ്കില്‍ വാക്‌സിനേഷന്‍ ലഭിക്കേണ്ടതിനും വ്യത്യസ്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടായി. ആയതിനാല്‍ പ്രവാസികള്‍ക്ക് സഹായകരമാകുന്നതിനായി വാക്‌സിനേഷന് വാലിഡ് വിസ നിര്‍ബന്ധമാണെന്ന് ആവശ്യം ഒഴിവാക്കിക്കൊണ്ട് ഈയൊരു ഘട്ടത്തില്‍ വിസ കാലാവധി തീര്‍ന്നവര്‍ക്കും പ്രവാസികള്‍ക്ക് ഇരുപതി എട്ട് ദിവസമെന്ന നിബദ്ധനയിലും വാക്‌സിനേഷന്‍ സ്ലോറ്റുകള്‍ ലഭിക്കാത്തവര്‍ക്കും വാക്‌സിനേഷന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad