കാഞ്ഞങ്ങാട്:(www.evisionnews.co) മീന്‍വണ്ടിയും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ് ക്ലീനര്‍ മരിച്ചു. മാണിയാട്ട് ചെറിയ പള്ളിക്ക് സമീപം വാടക ക്വാട്ടേര്‍സില്‍ താമസിക്കുന്ന കയ്യൂര്‍ മയ് പ്രിയേഷ് (39) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ ദേശീയ പാതയില്‍ പിലിക്കോട് മട്ടലായിയിലാണ് അപകടം. പ്രിയേഷ് ചെറുവത്തൂരില്‍ നിന്ന് മാണിയാട്ട് ഭാഗത്തേക്ക് പോവുകയായിരുന്നു. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന മീന്‍ വണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ പ്രിയേഷ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇതു വഴി പോയ യാത്രക്കാരാണ് ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചത്.
നിലഗുരുതരമായതിനാല്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടു പോയി. ഇന്നലെയാണ് മരിച്ചത്. ചായ്യോത്തെ കെ.എസ്.ഇ.ബി ജീവനക്കാരന്‍ കുഞ്ഞികൃഷ്ണന്റേയും സരോജിനിയുടെയും മകനാണ്. ഭാര്യ: ശ്രുതി. രണ്ട് മക്കളുണ്ട്. സഹോദരങ്ങള്‍: വൈശാഖ്, സയന.
Post a Comment
0 Comments