മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): സമ്പൂര്‍ണമായി വാക്‌സിന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പദ്ധതി അട്ടിമറിക്കാന്‍ രാഷ്ട്രീയ പ്രേരിതമായി ഡിവൈഎഫ്‌ഐ- ഐഎന്‍എല്‍ ശ്രമിക്കുകയാണെന്ന് യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ആരോപിച്ചു.
കഴിഞ്ഞ ദിവസം ഒന്ന്, രണ്ട് വാര്‍ഡുകളിലെ വ്യക്തികള്‍ക്കും അന്യസംസ്ഥാനത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും വേണ്ടി നടത്തിയ ക്യാമ്പ് ഉച്ചവരെ മികച്ച രീതിയില്‍ നടന്നു വരുന്നതിനിടയിലാണ് മറ്റു വാര്‍ഡുകളില്‍ നിന്നും ഡിവൈഎഫ്‌ഐ- ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കുകയും മാസങ്ങളായി സന്നദ്ധ സേവനത്തിലേര്‍പ്പെട്ട വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരെ അക്രമിക്കുകയും ചെയ്തത്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ജില്ലയ്ക്ക് മാതൃകയായ വാക്‌സിന്‍ പദ്ധതികളെയും തകര്‍ക്കാനുള്ള നീക്കം ജനകീയമായി നേരിടുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.
Post a Comment
0 Comments