കാഞ്ഞങ്ങാട്് (www.evisionnews.co): പെരിയ ഇരട്ട കൊലപാതക കേസിലെ മൂന്നു പ്രതികളുടെ ഭാര്യമാര്‍ക്ക് സിപിഎം നിര്‍ദ്ദേശ പ്രകാരം കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ ജോലി നല്‍കിയ നടപടി വിവാദമായതോടെ നിയമനം റദ്ദാക്കി ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പിരിച്ചുവിട്ട മൂന്നുപേര്‍ക്കും പാര്‍ട്ടി നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനത്തില്‍ ജോലി വാഗ്ദനം ചെയ്തതായി വിവരം.
ഒന്നാം പ്രതിയും സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന പീതാംബരന്‍ ഉള്‍പ്പടെയുള്ള കേസിലെ ആദ്യമൂന്നു പ്രതികളുടെ ഭാര്യമാര്‍ക്കാണ് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സിപിഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ ജോലി നല്‍കിയത്. ശുചീകരണ വിഭാഗത്തിലായിരുന്നു നിയമനം. യൂത്ത് കോണ്‍ഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി സൂപ്രണ്ടിന്റെ കാര്യാലയം ഉപരോധിക്കുകയും യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് വിദ്യാനഗറിലെ ജില്ലാ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം 28ന് നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ യുഡിഎഫ് നിയമനം സംബന്ധിച്ച് നല്‍കിയ നോട്ടീസ് ചര്‍ച്ചക്കെടുക്കുകയും ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡന്റുമാരുടെ വോട്ടോടെ പ്രമേയം തള്ളുകയും ചെയ്തിരുന്നു. യുഡിഎഫിന് 11 വോട്ടും എല്‍ഡിഎഫിനു 12 വോട്ടുകളു മാണ് ലഭിച്ചത്. സിപിഎമ്മിന്റെ തന്നെ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ തൊഴിലില്ലാതെ അലയുമ്പോള്‍ കൊലക്കേസിലെ പ്രതികകളുടെ ഭാര്യാര്‍ക്ക് പൊതുഖജനാവില്‍ നിന്ന് ശമ്പളം നല്‍കി നിയമനം നല്‍കിയത് സിപിഎം പ്രവര്‍ത്തകരിലും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Post a Comment
0 Comments