കാസര്‍കോട് (www.evisionnews.co): ലോക് ഡൗണ്‍ ഇളവുകള്‍ അനുവദിക്കുന്നതില്‍ അധികൃതര്‍ സ്വീകരിച്ച അശാസ്ത്രീയമായ മാനദണ്ഡം കാരണം വ്യാപാരികള്‍ക്കും ഓട്ടോ- ടാക്‌സി, ബസ്, മറ്റിതര മേഖലകള്‍ക്കും ഇളവുകളിലെ ഫലം ലഭിക്കുന്നില്ല. ഏതെങ്കിലും പഞ്ചായത്ത്, നഗരസഭകള്‍ എന്നിവയുടെ ഒരു ഭാഗത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പോസിറ്റിവ് കേസുകളുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപന പ്രദേശം മുഴുവന്‍ അടച്ചിടുമ്പോള്‍ കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തു നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഇടങ്ങളില്‍ അടക്കം ജോലി ചെയ്യുന്നതിനും കട തുറക്കുന്നതിനും യാത്ര ചെയ്യുന്നതിനും പറ്റാത്ത സ്ഥിതിയാണ്.
എന്നാല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലത്തിനു തൊട്ടടുത്ത പ്രദേശം മറ്റൊരു പഞ്ചായത്തിലായാല്‍ അവിടെ ഇളവുകള്‍ ലഭിക്കുകയും ചെയ്യുന്നു. പോസിറ്റിവ് കേസ് റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിനു സമീപത്തെ നിശ്ചിത ചുറ്റളവില്‍ മാത്രം മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളായി നിജപ്പെടുത്തണമെന്ന് കേരള വാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അശാസ്ത്രിയമായ മാനദണ്ഡം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്താന്‍ സംഘടന നിര്‍ബന്ധിതരാകും. ഇതുസംബന്ധിച്ച് ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യമന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.
Post a Comment
0 Comments