കാസര്‍കോട് (www.evisionnews.co): പൂടങ്കല്ല് മുതല്‍ പാണത്തൂര്‍ വരെയുള്ള സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാല്‍ കരാര്‍ റദ്ദായത് വിവാദമായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ ചര്‍ച്ചചെയ്ത വിഷയമായിരുന്നു സംസ്ഥാന പാതയുടെ നവീകരണം. പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാല്‍ അറുപത് കോടിയുടെ കരാറാണ് റദ്ദായത്.
മലയോര ജനതയുടെ ഏക ആശ്രയമായ പ്രസ്തുത റോഡിന്റെ നവീകരണ പ്രവൃത്തി ആ പ്രദേശത്തെ ജനങ്ങളുടെ ചിരകാല സ്വപ്‌നമായിരുന്നു. സ്ഥലം എംഎല്‍എ ഇ ചന്ദ്രശേഖരന്‍ മന്ത്രിയായപ്പോള്‍ പ്രസ്തുത റോഡിന്റെ പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയുടെ പിടിപ്പുകേടെന്നാണ് ആരോപണം. എംഎല്‍എ പ്രദേശത്തോട് മുഖം തിരിഞ്ഞു നില്ക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നതെന്നും കരാര്‍ നടപടികള്‍ റദ്ദാക്കിയതിന് എംഎല്‍എ മറുപടി പറയണമെന്നും ഡിസിസി ജനറല്‍ സെക്രട്ടറി പിവി സുരേഷ് പറഞ്ഞു.
കാഞ്ഞങ്ങാട് ടൗണിനെ മാത്രം ആശ്രയിച്ചു കഴിയുന്ന മലയോര ജനതയാണ് റോഡ് പ്രവൃത്തി മുടങ്ങിയതോടെ ദുരിത്തിലായത്. കരാര്‍ നടപടി റദ്ദാക്കിയതിനെതിരെയും റോഡ് നവീകരണത്തിനു എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്് മലയോര മേഖലയിലെ ജനങ്ങളെ സംഘടിപ്പിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിേച്ചര്‍ത്തു.
Post a Comment
0 Comments