കാസര്‍കോട്: (www.evisionnews.co) ബദിയടുക്കയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബദിയടുക്ക കന്യാന സ്വദേശി കല്ലായം ഹസൈനാറിന്റെ മകന്‍ അബ്ദുല്‍ റസാഖ് (32) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന കുമ്പഡാജെയിലെ സഞ്ജീവിനെ (25) ഗുരുതര നിലയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 8.30 മണിയോടെ ബദിയടുക്ക പിലങ്കട്ട വളവിലാണ് അപകടം. ബൈക്കുകള്‍ പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ റസാഖിനെയും സഞ്ജീവനെയും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും എത്തിച്ചെങ്കിലും റസാഖിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ബീഫാത്തിമയാണ് റസാഖിന്റെ മാതാവ്. ഭാര്യ: സാജിദ കുഞ്ചാര്‍. മക്കളില്ല. സഹോദരങ്ങള്‍: ഹനീഫ്, അശ്‌റഫ്, ഖമറുദ്ദീന്‍, അശ്കര്‍, സിദ്ദീഖ് (ഇരുവരും ഗള്‍ഫില്‍), റുഖിയ, മറിയം, മൈമൂന, സക്കീന, ആയിഷ.
Post a Comment
0 Comments