കാസര്‍കോട് (www.evisionnews.co): വിവിധ തൊഴില്‍ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് റോട്ടറി ഇന്റര്‍നാഷണല്‍ നല്‍കുന്ന വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ജനുവരി 26ന് വിതരണം ചെയ്യും.
കാസര്‍കോട് റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 7.30 ന് നടക്കുന്ന ചടങ്ങില്‍ കുമ്പള കമമ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെ സീനിയര്‍ ഹെല്‍ത്ത് സൂപ്രവൈസര്‍ ബി അഷറഫ്, അടുക്കത്ത്ബയല്‍ ഗവ: യു പി സ്‌കൂള്‍ പ്രധാനധ്യാപിക കെഎ യശോധ, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാരായ മധു കരക്കടവത്ത്, എച്ച് ആര്‍ പ്രവീണ്‍കുമാര്‍, ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ കെ വിനയകുമാര്‍, പേപ്പര്‍ ബാഗ് നിര്‍മ്മാണ യുവ സംഭരംഭക എം ബിന്ധ്യ, എന്നിവരേയാണ് റോട്ടറി ക്ലബ്ബ് ആദരിക്കുന്നത്. പുതിയ അംഗങ്ങളുടെ സ്ഥാനാരോഹണവും നടക്കും.
പ്രസിഡണ്ട് ഡോ. സിഎച്ച് ജനാര്‍ദ്ദന നായക്ക് അധ്യക്ഷത വഹിച്ചു. റോട്ടറി ജില്ലാ സെക്രട്ടറി എംടി ദിനേശ്, ജില്ലാ ട്രഷറര്‍ സിഎ വിഷാല്‍ കുമാര്‍, ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി എംകെ രാധാകൃഷ്ണന്‍, ഡോ. എംഎസ് റാവു, അഡ്വ. കെഎന്‍ ഷെട്ടി, ഡോ. ബി നാരായണ നായക്ക്, കെ. ദിനകര്‍ റായ്, നാഗേഷ് തെരുവത്ത് സംസാരിച്ചു. റോട്ടറി ക്ലബ് എക്‌സിക്യൂട്ടിവ് സെക്രട്ടറി ഡോ. എംഎസ് റാവു സ്വാഗതവും സെക്രട്ടറിഅശോകന്‍ കുണിയേരി നന്ദിയും പറഞ്ഞു.
Post a Comment
0 Comments