ദേശീയം (www.evisionnews.co): രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മദ്യം നിരോധിക്കണമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയോട് ഉമാ ഭാരതി. മധ്യപ്രദേശില്‍ മദ്യശാലകളുടെ എണ്ണം കൂട്ടും എന്നുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ ഉമാ ഭാരതിയുടെ പ്രതികരണം. തുടര്‍ച്ചയായുള്ള എട്ടോളം ട്വീറ്റുകളിലൂടെയാണ് ഉമാ ഭാരതി തന്റെ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
മദ്യ നിരോധനം കൊണ്ടുവന്നത് ബിഹാര്‍ തിരഞ്ഞെടുപ്പ് വിജയത്തെ ജെ.ഡി.യു അദ്ധ്യക്ഷന്‍ നിതീഷ് കുമാറിന് അനുകൂലമാക്കാന്‍ സഹായിച്ചു എന്നും ഉമാ ഭാരതി പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് മദ്യനിരോധനം നടപ്പിലായിരുന്നു. കോവിഡ് മൂലം മരണമുണ്ടാകുന്നു, എന്നാല്‍ മദ്യം ലഭിക്കാത്തതിന്റെ പേരില്‍ ആരും മരിക്കില്ലെന്ന് ഈ നടപടി വ്യക്തമാക്കുന്നുണ്ട് എന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
Post a Comment
0 Comments